March 27, 2010 by sajeevnjekkad
രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 42 ശതമാനം ഉയര്‍ന്നതായാണ് കണക്ക്. ഇതോടെ രാജ്യത്ത് സൈബര്‍ ലോകത്തെ ആശ്രയിക്കുന്നവരുടെ എണ്ണം 71 മില്യനിലെത്തി.
മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ഐഎംആര്‍ബി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സര്‍വ്വെ നടത്തിയത്.
ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന അഞ്ച് പേരില്‍ നാലുപേരും ഇന്റര്‍നെറ്റിന്റെ ലോകത്ത് വിവിധ ആവശ്യങ്ങള്‍ക്കായി പരതാറുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒട്ടുമിക്ക പേരും സൈബര്‍ ലോകത്ത് പരിചിതരാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. പത്തൊമ്പതിനായിരം വീടുകളിലും അറുപത്തിയെണ്ണായിരം വ്യക്തികളിലും രാജ്യത്തെ അഞ്ഞൂറോളം സൈബര്‍ കഫേകളിലും കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വെ നടത്തിയത്.
ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ നിരക്കുകള്‍ കുറഞ്ഞതും ഇന്റര്‍നെറ്റ് ലഭ്യത കൂടുതല്‍ വിപുലപ്പെട്ടതുമാണ് ഈ മുന്നേറ്റത്തിനിടയാക്കിയത്. വരും നാളുകളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമക്കുന്നത്.
Posted in News | No Comments »
January 23, 2010 by sajeevnjekkad

The 9th edition of the State School IT Fest was held on 20th and 21st of January, 2010 at Technopark. The two-day event was inaugurated by the Hon. Minister for Education and Culture, Shri.M.A.Baby. The Fest had the active participation of about 300 students from all the districts in Kerala. ICT seminars and competitions on web page designing, Malayalam computing, Digital painting, multimedia presentation etc. were some of the highlights of the Fest.
Posted in IT@School, News | No Comments »
January 10, 2010 by sajeevnjekkad
കൌമാരകേരളത്തിന്റെ ഒരാഴ്ച നീളുന്ന കലാവിരുന്നിന് നഗരഹൃദയത്തില്‍ തിരി തെളിഞ്ഞു. പ്രധാനവേദിയായ മാനാഞ്ചിറ മൈതാനിയില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി സുവര്ണകലോത്സവം ഉദ്ഘാടനം ചെയ്തു. സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാഗതഗാനത്തോടനുബന്ധിച്ച് അരങ്ങേറിയ സംഗീതശില്പം മലയാളത്തനിമ വിളിച്ചോതുന്നതായിരുന്നു. മോഹിനിയാട്ടവും കേരളനടനവും മാര്‍ഗംകളിയും കഥകളിയും തെയ്യവും സംഗീതശില്പത്തെ അവര്‍ണനീയമാക്കി.
Posted in Events, News | No Comments »
October 2, 2009 by sajeevnjekkad
Third batch of Linux Training for VHSE taff started in the district this week. 26 staff are being trained at two venues: GVHSS Njekkad and GVHSS Vellanad.
Posted in News | No Comments »
October 2, 2009 by sajeevnjekkad
Software Freedom Day of this year was celebrated in Attingal Educational District on September 24, at Edusat Training Centre, DIET Complex, Attingal.

Celebrations were inaugurated by Sri. C.J.Rajeshkumar, Hon. Chairman of the Attingal Municipal Corporation. The function was presided over by Sri G.Thulaseedharan Pillai, Standing Committee Chairman -Education, Attingal Municipality.
Awareness programs were conducted after the function for public, teachers and students on What and Why Free Software?, Linux Desktop, Free Software and IT Enabled Education, Linux for Malayalam Computing.

Quiz Programs were also organized for UP and HS students- District level, prizes distributed.

Posted in Events, IT@School, School | No Comments »
September 16, 2009 by sajeevnjekkad
Second batch of Linux Training for VHSE taff started in the district this week. 20 staff are being trained at two venues: GVHSS Njekkad and GVHSS Vithura.
Posted in IT@School, News, School | No Comments »
September 6, 2009 by sajeevnjekkad
സെല്‍ഫോണ്‍ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍, സെല്‍ഫോണ്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്ന് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനും മൊബൈല്‍ ഇല്ലാത്ത ജീവിതം സ്വപ്നം കാണാനാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ നഷ്ടപ്പെടുകയോ എടുക്കാന്‍ മറക്കുകയോ ചെയ്താല്‍ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ്.
മനുഷ്യ ജീവനുകളെ നിയന്ത്രിക്കുന്ന റിമോട്ട് കണ്ട്രോളായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നു എന്നാണ് ആഗോളതലത്തില്‍ സിനൊവേറ്റ് ഗവേഷണ സംഘം നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി 8,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇവരില്‍ നാലില്‍ മൂന്ന് പേരും പുറത്തിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കുന്നവരാണ്. മൊബൈല്‍ ഫോണ്‍ പ്രിയത്തില് റഷ്യയിലെയും സിംഗപ്പൂരിലെയും ജനങ്ങളാണ് മുന്നില്‍ നിക്കുന്നത്.
സര്‍വെയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും ഉറങ്ങുന്ന സമയത്തും മൊബൈല്‍ കൊണ്ടു നടക്കുന്നവരാണ്. മാത്രമല്ല, ഉറങ്ങുന്ന സമയത്ത് സെറ്റ് സ്വിച്ച് ഓഫ് ചെയ്യറുമില്ല. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഉറങ്ങുമ്പോള്‍ കൂടി മൊബൈല്‍ കൊണ്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മൊബൈല്‍ തങ്ങള്‍ക്ക് സുരക്ഷയും വിശ്വാസവും നിരവധി വിവരങ്ങളും തരുന്നുണ്ടെന്നും സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
Posted in Events, For your Knowledge, News, Tips | No Comments »
September 3, 2009 by sajeevnjekkad
WISHING A HAPPY ONAM

TO
ALL WELL WISHERS AND VISITORS OF THIS WEB SITE
പൂക്കളമൊരുക്കിയ വീട്ടുമുറ്റങ്ങളില്‍ ,
കസവുടുത്തെത്തുന്നു ചിങ്ങവെയില്‍ .
മാവേലി നാടിന്റെ സമ്പല്‍ സമൃദ്ധികള്‍ ,
ഓണനാളായെന്നുമോര്മ്മിക്കുന്നു.
ഹൃദയത്തിലേറ്റുക പകരുക, പടരുക
ഈ ഓണനാളിലും സ്നേഹൈക്യഗാഥകള്
നറുമലര്‍ ചൊരിയുന്ന വര്‍ണ സുഗന്ധമായ്
വര്‍ഷിപ്പു നിങ്ങള്‍ക്കായ്
പൊന്നോണാശംസകള്‍
Posted in Events, Message | No Comments »
August 31, 2009 by sajeevnjekkad
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വിവര-വിജ്ഞാന കേന്ദ്രമായ വിക്കിപീഡിയ ഇംഗ്ലീഷ് പതിപ്പില്‍ മുപ്പത് ലക്ഷം ലേഖനങ്ങളായി. പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ കാലത്തിനുള്ളിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് പതിനേഴിനാണ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ മുപ്പത് ലക്ഷത്തിലെത്തിയത്.
വിക്കിപീഡിയയുടെ ഈ മുന്നേറ്റത്തിന് പിന്നില്‍ അംഗത്വമെടുത്ത പത്ത് ദശലക്ഷം ഉപയോക്താക്കളാണ്. ഇതില്‍ 146,000 ഉപയോക്തക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സമയം കണ്ടെത്തുന്നവരാണെന്ന് വിക്കിപീഡിയ വക്താവ് എവാങ്കെലിസ്റ്റ് കൃബ ശങ്കര്‍ പറഞ്ഞു. വിക്കിപീഡിയയ്ക്ക് ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ നല്കിയ രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടും.
അമേരിക്കയിലെ ഇന്റര്‍നെറ്റ് വ്യവസായി ജിമ്മി വെയില്‍സും സുഹൃത്തുക്കളും ചേര്‍ന്നാണ് 2001 ജനുവരിയില്‍ വിക്കിപീഡിയ തുടങ്ങിയത്. തുടങ്ങി ആദ്യ അഞ്ചു വര്‍ഷം കൊണ്ട് പത്ത് ലക്ഷം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വിക്കിപീഡിയയില്‍ പിന്നീടുള്ള പതിനേഴ് മാസം കൊണ്ട് ഇരുപത് ലക്ഷം ലേഖനങ്ങളായി വര്‍ധിപ്പിച്ചു. എന്നാല്‍, വിക്കിപീഡിയയുടെ അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യകാലങ്ങളിലെ മുന്നേറ്റം ഇപ്പോള്‍ പ്രകടമല്ല.
അതേസമയം, വിക്കിപീഡിയയില്‍ ചില വികസന പദ്ധതികളുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് വിക്കിപീഡിയ ലക്ഷ്യമിടുന്നത്. നേരത്തെ ആര്‍ക്കും എപ്പോഴും ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാമായിരുന്നു. ഇനി മുതല്‍ ഈ സേവനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിക്കിപീഡിയ അധികൃതര്‍ വ്യക്തമാക്കി.
Posted in For your Knowledge, IT@School, News | No Comments »
August 22, 2009 by sajeevnjekkad
Linux Training for VHSE taff started in the district this week. 30 staff are being trained at three venues: GVHSS Pakalkuri, GVHSS Vithura, GVHSS Pirappancode
Posted in News | No Comments »
August 16, 2009 by sajeevnjekkad
The second hardware Clinic by IT@School Project in Thiruvananthapuram Rev district, was successfully finished on 13 August, at RRV BVHSS (Raja Ravi Varma Boys vocational higher Secondary School) Kilimanoor, Attingal Edl. dist.

All the 29 schools brought their systems to repair on the Registration day itself (20-08-09). Schools produced Computer lab Stock regiter of the schoo,l at the time of registration, updated with the items supplied under ICT scheme. 130 system units and 140 UPSs were repaired/upgraded in the clinic.

All the Schools received back their systems on 13 August AN.

Posted in Events, IT@School, News, School | No Comments »
August 8, 2009 by sajeevnjekkad
The second spell of hardware Clinic of Thiruvananthapuram Rev district, by IT@School Project is going to be held on 11,12,13 August at RRV BVHSS (Raja Ravi Varma Boys vocational higher Secondary School) Kilimanoor, Attingal Edl. dist.
Registration and Reception of systems are decided to be on Agust 10 (11 AM to 5 PM). Schools should produce the updated Computer lab Stock regiter of the school at the time of registration. Items supplied under ICT scheme also should be included.
It is expected that Schools can receive back the systems on 13 August AN
Posted in Events, For your Knowledge, IT@School, News, School | No Comments »
August 2, 2009 by sajeevnjekkad

ഐ.സി.ടി. പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള എയിഡഡ് മേഖലയിലെ ഹൈസ്കൂളുകളിലെ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപണികളും നവീകരണവും സംസ്ഥാനതലത്തല് ആദ്യമായി തിരുവനന്തപുരത്ത് നേമം വിക്ടറി ഗേള്‍സ് ഹൈസ്കൂളില്‍ ഇന്ന് (30-07-09) ആരംഭിച്ചു. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടക്കുന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 1 വരെയാണ്. ജില്ലയിലെ രണ്ടാമത്തെ ക്ലിനിക്ക് ആഗസ്റ്റ് 11 മുതല്‍ കിളിമാനൂര്‍ നടക്കും.


Posted in Events, IT@School, News | No Comments »
August 2, 2009 by sajeevnjekkad
ലോകത്തെ മൊത്തം നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2013ല്‍ 2.2 ബില്യനിലെത്തുമെന്ന് റിപ്പോര്‍ട്ട്. നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 45 ശതമാനം വളര്ച്ചയുണ്ടെകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോളജി, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഫൊറെസ്റ്റര് റിസര്‍ച്ചാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. ചൈനയും അമേരിക്കയുമാണ് ഈ രംഗത്ത് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലക്കൊള്ളുന്നത്. 2008 വര്‍ഷത്തില്‍ ലോകത്ത് മൊത്തം 1.5 ബില്യന്‍ നെറ്റ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളുടെ എണ്ണം പത്തു മുതല്‍ ഇരുപത് ശതമാനം വരെ ഉയര്‍ന്നേക്കും.
2008 വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം നെറ്റ് ഉപയോക്താക്കളുടെ എണ്ണം 52 ദശലക്ഷമായിരുന്നു. അതേസമയം, 2008ല്‍ ഏഷ്യയിലെ നെറ്റ് ഉപയോക്താക്കളുടെ വളര്‍ച്ച 38 ശതമാനമായിരുന്നു എങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് 43 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, വടക്കെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയില്‍ പതിനേഴില്‍ നിന്ന് പതിമൂന്ന് ശതമാനമായി കുറയും.
Posted in For your Knowledge, News | No Comments »
July 28, 2009 by sajeevnjekkad
2014ല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി ഗുരുദാസ് കാമത്ത് പറഞ്ഞു. ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനം വളരെ ദുര്‍ഭലമാണ്. കൂടുതല്‍ മികച്ച ബ്രോഡ്ബാന്‍ഡ് കണക്ഷണുകള് ലഭ്യമാക്കും. വിവര വിപ്ലവം രാജ്യത്തെ ഗ്രാമങ്ങളില്‍ മൂന്ന് ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രോഡ്ബാന്‍ഡ് സേവനം ഗ്രാമങ്ങളിലെത്തിക്കാനായി തപാല്‍ ഓഫീസുകളുടെ സേവനം തേടുമെന്നും ടെലികോം ഉച്ചകോടിയില്‍ സംസാരിക്കവെ കാമത്ത് പറഞ്ഞു.
വിവരവിപ്ലവത്തിലൂടെ ഗ്രാമം-നഗരം എന്നുള്ള അന്തരം നീക്കാന്‍ സാധിക്കുമെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ സേവനം ഉപയോഗിക്കുന്നത് ഗ്രാമീണരാണെന്നും ടെലികോം വിഭാഗം മേധാവി സുഭോദ് കുമാര്‍ അഭിപ്രായപ്പെട്ടു.
Posted in Events, For your Knowledge, News | No Comments »
July 24, 2009 by sajeevnjekkad
2012ല്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സിന് സൈബര്‍ ആക്രമണ ഭീഷണിയുണ്ടന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഒളിംപിക്സുമായി ബന്ധപ്പെട്ടുള്ള എല്ലാ വെബ്പേജുകളും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. വിവിധ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ്, ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക്, ഹോട്ടല്‍ ബുക്കിംഗ് എന്നീ മേഖലകളിലാണ് സൈബര്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നത്.
ഇതിന് പുറമെ, മറ്റു ഭീകരാക്രമണങ്ങളെ ചെറുക്കാനായി വ്യാമമേഖലയിലും സുരക്ഷ ശക്തമാക്കുമെന്ന് ലണ്ടനിലെ സുരക്ഷാ വിഭാഗം മേധാവി അറിയിച്ചു. അതേസമയം, എവിടെ നിന്നാണ് സൈബര്‍ ആക്രമണ ഭീഷണിയുള്ളതെന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും അതിനാല്‍ അത്തരം ആക്രമണങ്ങളെ വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഒളിംപിക്സ് ഗ്രാമത്തിലെ ജലം, വായു എന്നിവയുടെ സുരക്ഷ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Posted in Events, For your Knowledge, News | No Comments »
July 20, 2009 by sajeevnjekkad
വിവരസാങ്കേതിക മേഖലയിലെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലാഴ്മയും സൈബര്‍ ക്രൈം വര്‍ധിപ്പിക്കുമെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. ജോലി നഷ്ടപ്പെടുന്നതോടെ അവരുടെ സാങ്കേതിക കഴിവുകള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിഷയത്തില്‍ സിസ്കോ സിസ്റ്റംസ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ആഗോള സാമ്പത്തികമാന്ദ്യം വിവരസാങ്കേതിക മേഖലയിലെ വിദഗ്ധരെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വക്താവ് റോജര്‍ ഹാള്ഭീര് അഭിപ്രായപ്പെട്ടിരുന്നു. ഈ മേഖലയിലെ തൊഴില്‍ നഷ്ടം പലരെയും സൈബര്‍ ക്രൈമിലേക്ക് നയിക്കും. അടുത്തിടെ ഐ ടി മേഖലയിലുണ്ടായ പല കുറ്റകൃത്യങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി അവര്‍ എന്തു കുറ്റം ചെയ്യാനും തയ്യാറുകുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം ശക്തിപ്രാപിക്കുന്നതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കും. കോണ്‍ഫിക്കര്‍ വൈറസ് നിര്‍മ്മിച്ചത് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട ഐ ടി വിദഗ്ധരായിരിക്കുമെന്നാണ് കരുതുന്നത്. ഇനിയും ഇത്തരത്തിലുള്ള വൈറസുകള്‍ പ്രതീക്ഷിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലെ വിദഗ്ധന്‍ വ്യാജ വിവരങ്ങള്‍ നല്കി ലോണ്‍ എടുക്കാന്‍ ശ്രമിക്കുകയും പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു. എഫ് ബി ഐയിലെ കമ്പ്യൂട്ടര്‍ ശൃംഖലകളിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.
Posted in IT@School, News, School | No Comments »
July 19, 2009 by sajeevnjekkad
A meeting of the School IT Co-ordinators will be held on July 20, Monday 10.30 AM, at Scout Hall of District Educational Office, Attingal. It is directed to bring the filled ICT Survey Form from all the schools. A class about the usage of laptop in Schools, discussions on ICT data, ICT supply for Aided Schools, Internet Training for High School Teachers etc will be the important agenda.
ICT Survey Form is available in each school’s e mail inbox or can be downloaded from IT@School Official Website (In the Notification/Result link of “www.itschool.gov.in” .
Posted in IT@School, News, School, Trainings | No Comments »
July 15, 2009 by sajeevnjekkad
കേരളത്തിലെ സ്കൂളുകളില്‍ ഐ ടി അധിഷ്ടിത വിദ്യാഭ്യാസം പ്രാവര്‍ത്തികമാകുന്നു. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠന പ്രക്രിയകളും ഇനി അധ്യാപകര്‍ ഉപയോഗിച്ചു തുടങ്ങും. ആദ്യ ഘട്ടത്തില്‍ ശാസ്ത്ര വിഷയങ്ങളാണ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിനിമയം ചെയ്യാന്‍ പോകുന്നത്.
വളരെ വേഗത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ , അപകടകരങ്ങളായ പരീക്ഷണങ്ങള്‍ തുടങ്ങിയവ കമ്പ്യൂട്ടറിന്റെസഹായത്തോടെ കൃത്യതയോടെ ചെയ്യാന്‍ കഴിയും. ചില പ്രത്യേകതരം സെന്സരുകളുടെയും സിമുലെറ്റെര്സോഫ്റ്വേയരുകളുടെയും സഹായത്തോടെ കുട്ടികള്‍ക്ക് തന്നെ ഇവ ചെയ്യാന്‍ കഴിയുന്നതോടെ പഠനപ്രവര്‍ത്തനങ്ങള്‍ രസകരവുംകാര്യക്ഷമവും ഇന്റെരാക്ടിവ് രീതിയിലുള്ളതും ആയിതീരുന്നു.
അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ കിട്ടി കഴിയുന്നതോടെ ഐ ടി അതിഷ്ടിത പ്ടനാനുഭവങ്ങള് കുട്ടികള്‍ക്ക് ലഭിച്ചുതുടങ്ങും. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് പ്രസന്റ്റേനുകള്, പഠനവിഭവ സിഡികള്‍ തുടങ്ങിയ പഠന മാര്ഗങ്ങള്സ്കൂളുകളില് നടപ്പിലാക്കിയിട്ടുണ്ട്. അറിവിന്റെ ം നിര്‍മാണത്തിനും പുനര്‍ ക്രമീകരനതിനും ഓരോകുട്ടിയെയും പ്രാപ്തനാക്കി വിദ്യാഭാസ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഐ ടി അധിഷ്ടിത പഠനത്തിനുനിര്ണായക പങ്കു വഹിക്കാനാകും
Posted in IT@School, School | No Comments »
July 14, 2009 by sajeevnjekkad

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരമാണ് ശംഖുമുഖം കടപ്പുറം. തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറുവശത്തായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി ആണ് ഈ കടല്‍ത്തീരം. ശംഖുമുഖം കടപ്പുറത്തുനിന്നുള്ള ഒരു ദൃശ്യമാണ് ചിത്രത്തില്‍.
Posted in For your Knowledge | No Comments »